Monday , November 19 2018
Popular Contents
Home / ART OF KERALA / GARUDAN THOOKKKAM

GARUDAN THOOKKKAM

 ഗരുഡൻ തൂക്കം

കേരളത്തിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമുള്ള ചില പഴക്കംചെന്ന ക്ഷേത്രങ്ങളിൽ പരമ്പരാഗതമായി നടന്നുവരുന്ന ഒരു അനുഷ്ഠാനമാണ് തൂക്കം അഥവാ ഗരുഡൻ തൂക്കം.thookkam

അതിപുരാതന കാലം മുതൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നിലനിന്നുപോരുന്ന ഒരു ആരാധനാ സമ്പ്രദായത്തിന്റെ പ്രതീകങ്ങളാണ് ദേവീക്ഷേത്രങ്ങൾ. ക്ഷേത്രങ്ങളിൽ ആരാധിക്കപ്പെടുന്ന ദേവിയെക്കുറിച്ച് പരസ്പരം ബന്ധപ്പെട്ട രണ്ട് സങ്കല്പങ്ങൾ നിലവിലുണ്ട്. പ്രപഞ്ചമാതാവും മനുഷ്യരേയും ജീവജാലങ്ങളേയും പരിരക്ഷിക്കുന്ന വാത്സല്യനിധിയുമായ ദേവത എന്ന നിലയിലുള്ള സങ്കല്പമാണ് അവയിലൊന്ന്. ഇപ്രകാരം പ്രപഞ്ചനിയാമകചൈതന്യത്തിൽ മാതൃത്വം ആരോപിച്ചുകൊണ്ട് ആരാധന നടത്തുന്ന സമ്പ്രദായം ലോകത്തിലെ പുരാതന സാംസ്കാരികകേന്ദ്രങ്ങളിലെല്ലാം നിലവിലിരുന്നിട്ടുണ്ട്.

അമ്മ ദൈവം, അതായത് മാതൃദേവതയെന്ന് ഈ ദേവതാസങ്കല്പത്തെ വിശേഷിപ്പിക്കുക സാധാരണമാണ്. ഇതോടൊപ്പംതന്നെ പ്രപഞ്ചത്തേയും ജീവജാലങ്ങളേയും സംഹരിക്കാൻ ശ്രമിച്ചിട്ടുള്ള ഭീകരശക്തികളെ നശിപ്പിച്ച് എല്ലാ ജീവജാലങ്ങളേയും പരിരക്ഷിക്കുന്ന ശക്തി സ്വരൂപിണിയായും മാതൃദേവത സങ്കല്പിക്കപ്പെടുന്നു. ആ സങ്കല്പത്തിന്റെ കേരളീയ പ്രതീകം ദാരികനെന്ന അസുരനെ വധിച്ച ഭദ്രകാളിയുടെ രൂപത്തിൽ ആരാധിക്കപ്പെടുന്നു. ഈ രണ്ട് സങ്കല്പങ്ങളിലും അധിഷ്ഠിതങ്ങളായ അനുഷ്ഠാനങ്ങൾ പലതും പ്രചാരത്തിലുണ്ട്. ഭദ്രകാളിയുടെ ദാരികസംഹാരത്തെ അനുസ്മരിച്ചുകൊണ്ടുള്ള അനുഷ്ഠാനങ്ങളാണ് മിക്ക ദേവീക്ഷേത്രങ്ങളിലും നടത്തപ്പെടുന്നത്. ഇതിൽനിന്നു വ്യത്യസ്തമായി ദേവിയെ വാത്സല്യനിധിയായ മാതാവായി സങ്കല്പിച്ച് ആരാധിക്കുന്ന സമ്പ്രദായത്തോട് ബന്ധപ്പെട്ട ഒരനുഷ്ഠാനമാണ് തൂക്കം. പിഞ്ചുകുഞ്ഞുങ്ങൾക്ക് ദേവിയുടെ സംരക്ഷണം സിദ്ധിക്കുന്നതിനും മാതാപിതാക്കൾക്ക് പുത്രലാഭം ഉണ്ടാകുന്നതിനും വേണ്ടിയാണ് ഇത് നടത്തപ്പെടുന്നത് എന്ന് പഴമക്കാർ പറയുന്നു.

 

  «Info: Wikipedia»

Leave a Reply