Tuesday , November 13 2018
Popular Contents
Home / ART OF KERALA / MUDIYETTU

MUDIYETTU

മുടിയേറ്റ്

കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്. കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർmudiyettu

അവതരിപ്പിക്കുന്ന കലയാണിത്

 

 

 

 

 

.ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ.കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി. 

 

ശിവൻ, നാരദൻ, കാളി, രാക്ഷസരാജാവ്‌, ദാനവേന്ദ്രൻ, കൂളി, കോയിമ്പിടാർ എന്നിവരാണ്‌ കഥാപാത്രങ്ങൾ. പിൻപാട്ടുകാരുടെ ഗാനങ്ങൾക്കനുസരിച്ച്‌ നടൻമാർ കാളി – ദാരിക യുദ്ധകഥ അഭിനയിക്കുന്നു. അലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടി കൊണ്ട്‌ ഭദ്രകാളിക്കളം വരയ്‌ക്കുന്നു. കളം പൂജ, കളം പാട്ട്‌, താലപ്പൊലി, തിരിയുഴിച്ചിൽ എന്നിവയ്‌ക്കു ശേഷം കളം മായ്‌ക്കും. അതു കഴിഞ്ഞാണ്‌ മുടിയേറ്റ്‌ തുടങ്ങുന്നത്‌. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട്‌ മനുഷ്യർക്കുള്ള ബുദ്ധിമുട്ടുകൾ നാരദൻ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ്‌ ആരംഭിക്കുന്നു. തുടർന്ന്‌ ദാരികൻ പ്രവേശിക്കുന്നു. അതു കഴിഞ്ഞ്‌ കാളിയും കൂളിയും വരുന്നു. കാളിയുടെ കലിയിളകൽ, കലി ശമിപ്പിക്കൽ, കോയിമ്പിടാരും വാദ്യക്കാരും തമ്മിലുള്ള സംവാദം, കൂളിയുടെ കോമാളി പ്രകടനങ്ങൾ, കാളി – ദാരിക യുദ്ധം, ദാരികന്റെ ശിരച്ഛേദം എന്നിവയാണ്‌ ഈ നാടോടി നാടകത്തിലെ മുഖ്യരംഗങ്ങൾ.

 

 

  «Info: Wikipedia»

Leave a Reply