Tuesday , December 11 2018
Popular Contents
Home / ART OF KERALA / KALARIPAYATTU

KALARIPAYATTU

കളരിപ്പയറ്റ്

കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്. കേരളത്തിലും kalaripayattu

തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. കരാട്ടെ,കുങ് ഫു തുടങ്ങിയ അയോധന സമ്പ്രദായങ്ങളോട് കിടപിടിക്കത്തക്കവിധത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റ് .

കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം ഇത്തരത്തിലുള്ളതാണ് .

ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം . നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വൈദേശികാധിപത്യത്തോടൊപ്പം ജന്മിത്വത്തിന്റെ തകർച്ചയും ആധുനിക ആയുധങ്ങളുടെ വരവും മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധന കലയുടെ പ്രാധാന്യം കുറച്ചു . കരാട്ടെ ,കുങ് ഫു തുടങ്ങിയ കായികകലകളിൽ നിന്നും വ്യത്യസ്തമായി കളരിപ്പയറ്റിന് ഇക്കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട് .

 

കളരി എന്ന വാക്കു തന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നർത്ഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് മലയാളത്തിലെത്തിയത് എന്ന് അഭിപ്രായമുണ്ട്. എം.ഡി.രാഘവൻ രചിച്ച ഫോക് പ്ലേയ്സ് ആൻഡ് ഡാൻസസ് എന്ന ഗ്രന്ഥത്തിലാണ് ഇത് ആദ്യമായി ഉന്നയിച്ചുകാണുന്നത്. എന്നാൽ അതിനേക്കാൾ മുൻപ് തന്നെ കളം, മുതുമരത്തുമൺ കളരി എന്നീ പ്രയോഗങ്ങൾ സംഘകാലത്തിലെ കൃതിയായ പത്തുപാട്ടിൽ കാണുന്നുമുണ്ട്. ഭാരതത്തിൽ ആയുധാഭ്യാസത്തിനും വ്യായാമത്തിനുമായി ഇത്തരം കേന്ദ്രങ്ങൾ പലപ്രദേശങ്ങളിലും നിലനിന്നിരുന്നതായും അവ പ്രാദേശികനാമങ്ങളിൽ അറിയപ്പെട്ടിരുന്നതായും കാണാം . സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി രൂപം കൊണ്ട ഇത്തരം കേന്ദ്രങ്ങളെ അവയിലെ പരിശീലന സമ്പ്രദായങ്ങളുടേയും ആയോധനമുറകളുടേയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളത്തിലെ കളരികൾ വ്യത്യസ്തത പുലർത്തുന്നു .

 

പതിനെട്ട് അടവുകൾ

  1. ഓതിരം
  2. കടകം
  3. ചടുലം
  4. മണ്ഡലം
  5. വൃത്തചക്ര
  6. സുഖംകാളം
  7. വിജയം
  8. വിശ്വമോഹനം
  9. അന്യോന്യം
  10. സുരഞ്ജയം
  11. സൌഭദ്രം
  12. പാടലം,
  13. പുരഞ്ജയം
  14. കായവൃത്തി
  15. സിലാഘണ്ഡം
  16. ഗദാശാസ്‌ത്രം
  17. അനുത്തമം
  18. ഗദായഘട്ടം

എന്നിങ്ങനെ പതിനെട്ടടവുകൾ കളരിയിൽ കാണാവുന്നതാണ്‌.

  «Info: Wikipedia»

Leave a Reply