Friday , November 16 2018
Popular Contents
Home / ART OF KERALA / MARGAM KALI

MARGAM KALI

മാർഗ്ഗംകളി

 

കേരളത്തിലെ ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ്‌ മാർഗ്ഗംകളി. ഏ. ഡി. 52-ൽMargamkali കേരളം സന്ദർശിച്ചുവെന്നു കരുതപ്പെടുന്ന തോമാ ശ്ലീഹായുടെ ചരിത്രമാണ്‌ ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട്എന്ന് പറയുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ പൊതുവായ കലാരൂപമായി ഈ കലയെ ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും മാർഗ്ഗംകളിയുടെ പ്രധായ പ്രയോക്താക്കൾ ക്നാനായ സമുദായക്കാരാണ്‌. അടുത്തകാലം വരെ പുരുഷന്മാർ മാത്രമാണ്‌ മാർഗ്ഗംകളി നടത്തിയിരുന്നത് എങ്കിലും ഇന്ന് വ്യാപകമായി സ്ത്രീകളും മാർഗ്ഗംകളിയിൽ പങ്കെടുത്തുവരുന്നു. സ്കൂൾ-കലാലയ മത്സര വേദികളിൽ ഇത് അവതരിപ്പിക്കുന്നത് പെൺകുട്ടികളാണ്.

 

മാർഗ്ഗം എന്ന പദം കൊണ്ട് ക്രൈസ്തവരെയാണ്‌ ഉദ്ദേശിക്കുന്നത്. പുരാതനകാലത്ത് മറ്റുമതങ്ങളിലേക്ക് ചേർന്നിരുന്നവരെ മാർഗ്ഗം ചേർന്നവർ എന്നു വിളിച്ചിരുന്നു. ബൗദ്ധരുടെ ധർമ്മമാർഗ്ഗമാണ് ഇതിനാധാരം. ആദ്യമായി മതമെന്ന പേരിൽ കേരളത്തിലെത്തിയത് ബൗദ്ധമതമായിരുന്നു. ബുദ്ധമതത്തിലേക്ക് ചേരുന്നതിനെ മാർഗ്ഗം കൂടൽ എന്നും വിളിച്ചിരുന്നു. പിന്നീട് ഇത് ഏത് മതം ചേരുന്നതിനേയും സൂചിപ്പിക്കുന്ന പദമായി. മാർഗ്ഗം കളിയെന്ന പേരിൽ ഇവിടെ സൂചിപ്പിക്കുന്നത് ക്രിസ്തുമാർഗ്ഗത്തെയാണ്‌

 

 

«Info: Wikipedia»

 

Leave a Reply